ആനയോട്ട മത്സരത്തില്‍ ചെന്താമരാക്ഷന്‍ വിജയി

Update: 2018-05-28 21:31 GMT
Editor : Sithara
ആനയോട്ട മത്സരത്തില്‍ ചെന്താമരാക്ഷന്‍ വിജയി
Advertising

23 ആനകളെ പിന്നിലാക്കിയ ചെന്താമരാക്ഷനാകും ഈ വര്‍ഷത്തെ ഉത്സവത്തിന് തിടമ്പേറ്റുക.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ട മത്സരത്തില്‍ ചെന്താമരാക്ഷന്‍ വിജയിയായി. 23 ആനകളെ പിന്നിലാക്കിയ ചെന്താമരാക്ഷനാകും ഈ വര്‍ഷത്തെ ഉത്സവത്തിന് തിടമ്പേറ്റുക.

Full View

23 ആനകളില്‍ നിന്ന് നറുക്കിട്ടെടുത്ത 5 ആനകള്‍ക്കാണ് ഓടാന്‍‌ അവസരം കിട്ടിയത്. ചെന്താമരാക്ഷന്‍, കണ്ണന്‍, അച്യുതന്‍, ദേവി, നന്ദിനി എന്നീ ആനകള്‍. ക്ഷേത്രനട വരെ ഒരു കിലോമീറ്റര്‍ ഓട്ടം. ചെന്താമരാക്ഷന്‍ ആദ്യം ഗോപുരം കടന്നതോടെ ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു. 9 തവണ വിജയിയായ കണ്ണന്‍ രണ്ടാമതെത്തി.

മത്സരത്തില്‍ വിജയിച്ച ആന ഇന്ന് മുതല്‍ ഉത്സവം കഴിയും വരെ ക്ഷേത്രത്തിനകത്ത് തന്നെയായിരിക്കും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശവും മത്സരത്തില്‍ വിജയിച്ച ചെന്താമരാക്ഷന് തന്നെ

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News