പുതിയ മദ്യനയത്തിന് ശേഷം സംസ്ഥാനത്തെ ലഹരി ഉപയോഗം ഇരട്ടിച്ചെന്ന് കണക്കുകള്‍

Update: 2018-05-29 18:25 GMT
പുതിയ മദ്യനയത്തിന് ശേഷം സംസ്ഥാനത്തെ ലഹരി ഉപയോഗം ഇരട്ടിച്ചെന്ന് കണക്കുകള്‍
Advertising

സിറപ്പുകളും ഗുളികകളും പെയിന്റുകളും വരെ ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്

Full View

പുതിയ മദ്യനയത്തിന് ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചെന്ന് കണക്കുകള്‍. നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം ഏറ്റവും കൂടിയത് എറണാകുളം ജില്ലയിലാണ്. സിറപ്പുകളും ഗുളികകളും പെയിന്റുകളും വരെ ലഹരിയായി ഉപയോഗിക്കുന്നുണ്ടന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മീഡിയാവണ്ണിനോട് പറഞ്ഞു.

രാജ്യത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നമ്മുടെ കൊച്ചി. പഞ്ചാബിലെ അമൃത്സറാണ് ഒന്നും സ്ഥാനം, രണ്ടാമത് പൂനെയും. മയക്കുമരുന്നുപയോഗത്തില്‍ അഞ്ചാം സ്ഥാനവും കേരളത്തിനാണ്. പുതിയ മദ്യനയത്തിന് ശേഷമാണ് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതെന്നാണ് കണക്കുകള്‍.,

2014ല്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 962 കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത്., 2015ല്‍ ഇത് 1430 ആയി. ഈ വര്‍ഷം ജുണ്‍ വരെ മാത്രം 1705 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഋഷിരാജ് സിംഗ് കമ്മീഷണറായി ചുമതലയേറ്റതിന് ശേഷം ലഹരിവിരുദ്ധ നടപടികള്‍ എക്സൈസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 11831 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 74 കിലോ കഞ്ചാവ് പിടികൂടി. വിവിധ കേസുകളിലായി 319 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ഥിരമായി കേള്‍ക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് പുറമേ റെഫ്രിജറേറ്റര്‍ ഗ്യാസ്, സ്പ്രേ പെയിന്‍റ്, ക്ലോറോഫോം എന്നിവയും പുതു തലമുറ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News