നാദാപുരം അസ്‍ലം കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍
അന്വേഷണ ചുമതലയുണ്ടായിരുന്ന നാദാപുരം എ എസ് പി കറുപ്പസ്വാമിയെ ഇന്നലെ സ്ഥലം മാറ്റി
നാദാപുരത്ത് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‍ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. വെള്ളൂര്‍ സ്വദേശി രമേശനാണ് പിടിയിലായത്. അതിനിടെ അന്വേഷണ ചുമതലയുണ്ടായിരുന്ന നാദാപുരം എ എസ് പി കറുപ്പസ്വാമിയെ ഇന്നലെ രാത്രി സ്ഥലം മാറ്റി.
അസ്‍ലമിനെ വധിക്കാന്‍ കൊലയാളികള്‍ക്ക് സഹായം നല്‍കിയെന്നാണ് രമേശനെതിരെയുള്ള ആരോപണം. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലയാളികളെ സഹായിച്ചവരാണ് ഇതുവരെ അറസ്റ്റിലായ മൂന്നു പ്രതികളും. അന്വേഷണ ചുമതലയുള്ള നാദാപുരം എഎസ്പി കറുപ്പസ്വാമിയെ ഇന്നലെ രാത്രി സ്ഥലം മാറ്റി. യഥാര്‍ത്ഥ പ്രതികളെ പിടികൂടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് എഎസ്പിയുടെ സ്ഥലം മാറ്റം. ഡിവൈഎസ്പി പി കെ ഇസ്ലായിലിന് നാദാപുരത്തിന്‍റെ ചുമതല നല്‍കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
കൊലയാളികളെ സഹായിച്ചവരെ മാത്രം പിടികൂടി കൊലയാളികളെ സംരക്ഷിക്കുകയാണ് പോലീസെന്ന് നേരത്തെ മുസ്ലിം ലീഗ് ആരോപണമുന്നയിച്ചിരുന്നു. കൊല നടന്ന് 15 ദിവസം കഴിഞ്ഞിട്ടും കൊലയാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തുകയും ചെയ്തു. ഈ മാസം 12 നാണ് മുഹമ്മദ് അസ്‍ലമിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.