അഞ്ച് സ്വശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ജെയിംസ് കമ്മിറ്റി നടപടിയെടുക്കും

Update: 2018-05-29 20:59 GMT
അഞ്ച് സ്വശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ജെയിംസ് കമ്മിറ്റി നടപടിയെടുക്കും
Advertising

ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം തകരാറിലായതാണ് കാരണം

Full View

സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ജെയിംസ് കമ്മിറ്റി നടപടിക്കൊരുങ്ങുന്നു. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം തകരാറിലായതാണ് കാരണം. ഇന്ന് പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ അപേക്ഷ നടപടികള്‍ റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി അറിയിച്ചു

തിരുവനന്തപുരം എസ് യു ടി മെഡിക്കല്‍ കോളജ്, ഗോകുലം മെഡിക്കല്‍ കോളജ്, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് എന്നീ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് ജെയിംസ് കമ്മിറ്റി നടപടിക്കൊരുങ്ങുന്നത്. ഓൺലൈന്‍ അപേക്ഷ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില രക്ഷിതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ജെയിംസ് കമ്മിറ്റിയുടെ നീക്കം. വെബ്സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ പ്രവേശ നടപടി റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം കോളജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ അഞ്ച് മെഡിക്കല്‍ കോളജുകള്‍ ഇപ്പോഴും ഓൺലൈന്‍ സംവിധാനം ശരിയാക്കിയില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവ ശരിയാക്കിയില്ലെങ്കില്‍ ഇവക്കെതിരെ ഇന്ന് ചേരുന്ന ജെയിംസ് കമ്മിറ്റി യോഗത്തില്‍ നടപടിയെടുക്കുമെന്ന് ജെയിംസ് കമ്മിറ്റി അറിയിച്ചു. ഓൺലൈന്‍ സംവിധാനം തകരാറിലാക്കുന്നത് തലവരിപ്പണം ഈടാക്കി ചിലര്‍ക്ക് മാത്രം പ്രവേശം നല്‍കാനുള്ള മാനേജ്മെന്റുകളുടെ നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു പരാതി. ഓൺലൈന്‍ അപേക്ഷയിലൂടെ അല്ലാതെയുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്ന് കാണിച്ച് മാര്ഗ നിര്ദേശവും കഴിഞ്ഞ ദിവസം ജെയിംസ് കമ്മിറ്റി പുറപ്പെടുവിച്ചിരുന്നു.

Tags:    

Similar News