എകെ ബാലന്റെ ആദിവാസി വിരുദ്ധ പരാമര്‍ശം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
Update: 2018-05-29 01:38 GMT
ആദിവാസികള്‍ക്കെതിരെ മന്ത്രി എകെ ബാലന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ആദിവാസികള്‍ക്കെതിരെ മന്ത്രി എകെ ബാലന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തന്റെ പരാമര്‍ശം ഏതെങ്കിലും വിഭാഗത്തെ അപമാനിച്ചെന്ന് ബോധ്യപ്പെട്ടാല്‍ തെറ്റ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എകെ ബാലന്‍ സഭയില്‍ പറഞ്ഞു. പിടി തോമസ് എംഎല്‍എ ക്രമപ്രശ്നമായാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.