ഉയിര്‍പ്പിന്‍റെ ഓര്‍മയില്‍ ഇന്ന് ഈസ്റ്റര്‍
ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശ്മരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണക്കായാണ് വിശ്വാസികള്‍ ഉയിര്‍പ്പിന്‍റെ പെരുന്നാള്‍ കൊണ്ടാടുന്നത്
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശ്മരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണക്കായാണ് വിശ്വാസികള്‍ ഉയിര്‍പ്പിന്‍റെ പെരുന്നാള്‍ കൊണ്ടാടുന്നത്. 50 ദിവസത്തെ നോമ്പാചരണത്തിന്‍റെ പരിസമാപ്തി കൂടിയാണ് ഈസ്റ്റര്‍.
യേശുക്രിസ്തു പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണക്കാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആചരിക്കുന്നത്. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെയും പീഡാനുഭവ ആഴ്ച്ചയിലെ നിതാന്ത പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് ഉയിര്‍പ്പ് പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിയത്. ഓരോ നോമ്പ് കാലവും തിന്മകള്‍ ഉപേക്ഷിച്ച് നന്മകള്‍ മാത്രമുള്ള പുതിയ മനുഷ്യനിലേക്കുള്ള യാത്രയാണ്. സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള യാത്ര.
ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം വിശ്വാസികള്‍ നോമ്പ് മുറിക്കും. ആഘോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും കൂടി സമയമാണ് ഈസ്റ്റര്‍. വേനലവധി കാലത്ത് ബന്ധുവീടുകളിലേക്ക് ഇന്ന് വിരുന്നുകാരെത്തും. പിന്നെ സമൃദ്ധിയുടെ തീന്‍മേശകളിലേക്ക്. എല്ലാ മീഡിയവണ്‍ പ്രേക്ഷകര്‍ക്കും ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ഈസ്റ്റര്‍ ആശംസകള്‍.