അംഗീകാരമില്ലാത്ത കോളജ്; കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി

Update: 2018-05-29 05:52 GMT
അംഗീകാരമില്ലാത്ത കോളജ്; കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി
Advertising

മര്‍ക്കസിനെതിരെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി.

അംഗീകാരമില്ലാത്ത കോളജ് നടത്തി കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി. മര്‍ക്കസിനു കീഴിലുള്ള എംഐഇടി പോളിടെക്നിക്ക് കോളജ് വിദ്യാര്‍ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ആരോപണം ഉണ്ട്. മര്‍ക്കസിനെതിരെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി.

ഈ വിദ്യാര്‍ഥികള്‍ മര്‍ക്കസിനു കീഴിലുള്ള എംഐഇടി പോളിടെക്നിക്ക് കോളേജില്‍ നിന്നും എന്‍ജിനിയറിങ്ങ് ഡിപ്ലോമ പൂര്‍ത്തീകരിച്ചവരാണ്. ജോലി ലഭിക്കാനും ലാറ്ററല്‍ എന്‍ട്രി വഴി എന്‍ജിനിയറിങ്ങ് പഠനത്തിന് ശ്രമിച്ചവരുമാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കോളേജിന് അംഗീകാരമില്ലെന്നും അറിയുന്നത്

മാനേജ്‍മെന്റ് ചര്‍ച്ചക്ക് തയ്യാറാകത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. പ്രശ്നം പരിഹരിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാരവും ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും സമര രംഗത്തുണ്ട്. എംഎസ്എഫ് നേതാക്കള്‍ സത്യഗ്രഹ സമരം തുടങ്ങി.

എന്നാല്‍ മര്‍ക്കസ് പോളിടെക്‍നിക് തുടങ്ങിയിട്ടില്ലെന്നും അക്കാദമി ഓഫ് സിവില്‍ എഞ്ചിനിയേഴ്‌സിന്റെ ഒരു ഫ്രാഞ്ചെസിയാണ് തുടങ്ങിയതെന്നുമാണ് മര്‍ക്കസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. പോളിടെക്നിക്ക് കോളേജ് പൂട്ടിയശേഷം ഈ കെട്ടിടത്തിലിപ്പോള്‍ മര്‍ക്കസ് ഡ്രൈവിംഗ് സ്കൂളാണ് നടക്കുന്നത്.

Full View
Tags:    

Similar News