കാലവര്‍ഷം മെയ് 30 നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
കഴിഞ്ഞ മൂന്ന് വര്‍ഷവും ജൂണ്‍ രണ്ടാം വാരത്തില്‍ മാത്രമാണ് മഴയാരംഭിച്ചത്
രാജ്യത്തെ മണ്‍സൂണിന് മെയ് മുപ്പതിന് കേരളത്തില്‍ തുടക്കമാകുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മെയ് മുപ്പതിനെത്തുന്ന മഴ അടുത്ത ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ വര്‍ഷം സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍.
പതിവ് പോലെ മെയ് 30ന് കേരളത്തില്‍ മഴയെത്തുന്നതോടെ ദക്ഷിണ പശ്ചിമ ദിക്ക് മണ്‍സൂണിന് തുടക്കമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ജൂലൈ പകുതിയോടെ മണ്‍സൂണ്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് പൂര്‍ണ്ണമായും വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്ക് കൂട്ടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും ജൂണ്‍ രണ്ടാം വാരത്തില്‍ മാത്രമാണ് മഴയാരംഭിച്ചത്.
രാജ്യത്ത് ലഭിക്കുന്ന ആകെ മഴയുടെ എഴുപത് ശതമാനവും ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്ന ദക്ഷിണ പശ്ചിമ ദിക്ക് മണ്‍സൂണില്‍ നിന്നാണ്. ഇത്തവണ ലഭിക്കാവുന്നതിന്റെ 96 ശതമാനം അളവില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവചിച്ചതിനേക്കാള്‍ കുറവ് മഴയാണ് രാജ്യത്ത് ആകെ ലഭിച്ചത്. കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചയിലാണ്. അതിനാല്‍ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന പ്രവചനത്തെ പ്രതീക്ഷയോടെയാണ് കര്‍ഷകരുള്‍പ്പെടേയുള്ള ജനവിഭാഗങ്ങള്‍ കാണുന്നത്. വരള്‍ച്ചയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിനും നേരത്തെ എത്തുന്ന മഴ ആശ്വാസമാണ്.