മെഡിക്കല്‍ കോഴ; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം

Update: 2018-05-29 21:17 GMT
Editor : admin
മെഡിക്കല്‍ കോഴ; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം
Advertising

അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനല്ല, പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് വി വി രാജേഷിനെതിരെ നടപടിയെടുത്തതെന്ന് കുമ്മനം പിന്നീട് മാധ്യമങ്ങളോട്

മെഡിക്കല്‍ കോഴയില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് വിജിലന്‍സിന് മുന്പില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കരട് റിപ്പോര്‍ട്ട് തന്റെ ഓഫീസ് സെക്രട്ടറിക്കാണ് കിട്ടിയത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഇടപാടായതിനാല്‍ ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ടാണ് വിനോദിനെതിരെ നടപടിയെടുത്തതെന്നും കുമ്മനം വിജിലന്‍സിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ വിജിലന്‍സ് വിളിച്ചുവരുത്തും.

അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനല്ല, പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് വി വി രാജേഷിനെതിരെ നടപടിയെടുത്തതെന്ന് കുമ്മനം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News