ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നെന്ന് പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹരജിയില്‍ പൊലീസിന്റെ വിശദീകരണം.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോയപ്പോള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ത്തിയതാണ്. ഇത് വ്യക്തമാക്കി അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതേസമയം കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.
നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം കോടതി സ്വീകരിക്കും മുന്‍പ് പകര്‍പ്പും വിശദാംശങ്ങളും പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം ഫയലില്‍ സ്വീകരിക്കരുതെന്നായിരുന്നു ദിലീപിന്റ ആവശ്യം. ഇക്കാര്യത്തിലാണ് കോടതി പൊലീസിന്റെ വിശദീകരണം തേടിയത്. മാധ്യമങ്ങള്‍ കുറ്റപത്രം ചോര്‍ത്തിയത് വിശദമായി പരിശോധിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെപകര്‍പ്പെടുക്കാന്‍ നല്‍കിയ ആനുകൂലം ഉപയോഗിച്ച് ചോര്‍ത്തുകയാണുണ്ടായതെന്നും പൊലീസ് വിശദീകരിക്കുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി എട്ടാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ അന്വേഷണ സംഘം തിരുത്തി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു.