വിടി ബല്‍റാമിന്‍റെ വാഹനത്തിന് നേരെ കല്ലേറ്, തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

Update: 2018-05-29 02:39 GMT
Editor : admin
വിടി ബല്‍റാമിന്‍റെ വാഹനത്തിന് നേരെ കല്ലേറ്, തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
Advertising

കൂറ്റനാട് ബല്‍റാം പങ്കെടുക്കുന്ന പരിപാടിയില്‍ സംഘര്‍‌ഷം

എ കെ ജിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി ടി ബൽറാം എം എൽ എ ക്കെതിരെ സി പി എം നടത്തിയ പ്രതിഷേധം അക്രമാസക്തമായി.തൃത്താല മണ്ഡലത്തിലെ കൂറ്റനാട് ബല്‍റാം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. സംഘർഷത്തിലും കല്ലേറിലും ഇരുപത് പേർക്ക് പരിക്കേറ്റു. എം എല്‍ എക്കെതിരായ ആക്രമണം തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ്പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

വി ടി ബൽറാം എം എൽ എ യെ തൃത്താല മണ്ഡലത്തിൽ ബഹിഷ്കരിക്കുമെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. ബൽറാമിന്റെ എ കെ ജിക്കെതിരായ പരാമർശത്തിന് ശേഷം ആദ്യമായെത്തിയ ചടങ്ങായിരുന്നു കൂറ്റനാട് കാഞ്ഞിരത്താണിയിലേത്. യു ഡി എഫ് പ്രർത്തകരോടൊപ്പം ബൽറാം വന്നിറങ്ങിയതോടെ കല്ലേറാരംഭിച്ചു. എന്നാൽ സംഘർഷത്തിനിടെ ഉദ്ഘാടന ചടങ്ങ് ബൽറാം പൂർത്തിയാക്കി.

എന്നാൽ ബൽറാം മാപ്പു പറയും വരെ പ്രക്ഷോഭം തുടരുമെന്ന് സി പി എം ഏരിയ സെക്രട്ടറി പി കെ ചന്ദ്രൻ പറഞ്ഞു. സംഘർഷത്തിൽ ഇരുപതിലേറെ പേർക്ക് പരിക്കുണ്ട്. തൃത്താല നിയോജക മണ്ഡലത്തിൽ യുഡിഎഫ് വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News