അതിവേഗ പാസ്പോര്‍ട്ട് പദ്ധതിയില്‍ അപേക്ഷകരില്ല

Update: 2018-05-29 01:15 GMT
Advertising

5മാസമായി തുടങ്ങിയ പദ്ധതി ഇനിയും ജനങ്ങളിലെത്തിയിട്ടില്ല; സാധരണ ഫീസില്‍ 5 ദിവസംകൊണ്ട് പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതായിരുന്നു പദ്ധതി

Full View

ജനുവരി 27-ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ അതിവേഗ പാസ്പോര്‍‌ട്ട് പദ്ധതി നടപ്പാക്കിയത്. അപേക്ഷകന്‍ ഒരു മാസത്തോളം പാസ്പോര്‍ട്ടിനായി കാത്തിരിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ 5ദിവസം കൊണ്ട് പാസ്പോര്‍ട്ട് വീട്ടിലെത്തും. എന്നാല്‍ പൊതുജനം ഇപ്പോഴും ആശ്രയിക്കുന്നത് പഴയ അപേക്ഷ രീതി തന്നെ. 5 മാസത്തിനിടെ മലപ്പുറം പാസ്പോര്‍ട്ട് ഒഫീസില്‍നിന്നും 150 ല്‍താഴെ ആളുകള്‍ മാത്രമാണ് പുതിയ പദ്ധതി വഴി പാസ്പോര്‍ട്ട് എടുത്തത്. പദ്ധതി ജനങ്ങളിലെത്തിയില്ല എന്ന് ബോധ്യപെട്ട പാസ്പോര്‍ട്ട് ഓഫീസ് പരസ്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

1500രൂപക്ക് 5 ദിവസംകൊണ്ട് പാസ്പോര്‍ട്ട് ലഭിക്കുമെന്നറിയാതെ പലരുമിപ്പോള്‍ 3500 രൂപ മുടക്കി തത്കാല്‍ രീതിയില്‍ പാസ്പോര്‍ട്ട് എടുക്കുന്നുണ്ട്. അതിവേഗ പാസ്പോര്‍ട്ട് പദ്ധതിയില്‍ പൊലീസ് അന്വേഷണം പാസ്പോര്‍ട്ട് ലഭിച്ചശേഷമാണ് നടക്കുക.

Tags:    

Similar News