ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ? പലതവണ പള്‍സര്‍ സുനി മൊഴിമാറ്റി
മൊബൈല്‍ ഫോണ്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി സുനി മാറ്റി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി സുനി മാറ്റി. റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പുതിയ മൊഴി.
മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പള്‍സര്‍ സുനി പറഞ്ഞ എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയില്‍ പോലീസ് ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. പക്ഷേ കണ്ടെത്താനായില്ല. ഓടയിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി ഇന്ന് സുനി തിരുത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം ബ്ലാക് മെയിലിംഗ് ആയിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്കി. ക്വട്ടേഷനെന്ന് പറഞ്ഞത് നടിയെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നെന്നും പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലും പ്രതികള്‍ രക്ഷപ്പെട്ട വഴികളിലുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
പള്‍സര്‍ സുനിയെയും വിജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തത് 14 മണിക്കൂറാണ്. ഇന്ന് ഉച്ചയോടെ ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.