ഐഡിറ്റിആറില്‍ ഡ്രൈവിംഗ് പരിശീലനം
നിലവില്‍ വാഹന ലൈസന്‍സ് ഉള്ളവര്‍ക്ക് സാങ്കേതികവും പ്രായോഗികവുമായ ഹ്രസ്വ കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്...
സൂക്ഷ്മവും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമാണ് മലപ്പുറം എടപ്പാളിലെ ഐഡിറ്റിആര്‍. നിലവില്‍ വാഹന ലൈസന്‍സ് ഉള്ളവര്‍ക്ക് സാങ്കേതികവും പ്രായോഗികവുമായ ഹ്രസ്വ കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്.
എടപ്പാളിലെ മാണൂര്‍ വളവില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ്സിന് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനിടെ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ്സ് അപകടത്തില്‍ പെട്ടതിന്റെ ദൃശ്യമാണിത്. ഇത്തരം വളവുകളില്‍ ഇരുപതോ മുപ്പതോ കിലോമീറ്ററായി വാഹന വേഗത നിജപ്പെടുത്തിയിട്ടുണ്ട്. എതിര്‍വശത്തു നിന്ന് വരുന്ന വാഹനത്തെ എത്ര ദൂരത്ത് നിന്ന് കാണാനാകും, സഡന്‍ ബ്രേക്കിട്ടാല്‍ എത്ര മീറ്റര്‍ സഞ്ചരിച്ച് വാഹനം നില്‍ക്കും എന്നിവ കണക്കു കൂട്ടിയാണ് വേഗത നിശ്ചയിക്കുന്നത്.
ഇതുപോലെ ബ്ലൈന്‍ഡ് സ്‌പോട്ട്, പാരലല്‍ പാര്‍കിംഗ് തുടങ്ങി െ്രെഡവിംഗ് സ്‌കൂളില്‍ നിന്നും ലഭിക്കാത്ത പ്രായോഗികവും ശാസ്ത്രീയവുമായ വിവരങ്ങളും പരിശീലനവുമാണ് ഐഡിറ്റിആറില്‍ നല്‍കുന്നത്. സ്‌കൂള്‍ ബസ്സുകള്‍, ടിപ്പര്‍ ലോറികള്‍, ടാങ്കര്‍ ലോറികള്‍ എന്നിവയ്ക്ക് ഫിറ്റ്‌നസ് ലഭിക്കാന്‍ െ്രെഡവര്‍മാര്‍ ഐഡിറ്റിആറില്‍ പരിശീലനം പൂര്‍ത്തിയാക്കണം. 2015 ല്‍ ആരംഭിച്ച ഐഡിറ്റിആറില്‍ ആവശ്യമായ ജീവനക്കാരെ ഇനിയും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.