ഹരിയാനയിലെ അക്രമങ്ങളുടെ പേരില്‍ പിണറായി ഉറഞ്ഞുതുള്ളുന്നതെന്തിന്? കുമ്മനം

Update: 2018-05-30 13:37 GMT
Editor : Sithara
ഹരിയാനയിലെ അക്രമങ്ങളുടെ പേരില്‍ പിണറായി ഉറഞ്ഞുതുള്ളുന്നതെന്തിന്? കുമ്മനം
Advertising

ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെ കേരളാ മുഖ്യമന്ത്രി പെരുമാറിയതെന്ന് കുമ്മനം രാജശേഖരന്‍

ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയിലുണ്ടായ അക്രമത്തിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമ സംഭവങ്ങള്‍ നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് കുമ്മനം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ കേരള മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉറഞ്ഞു തുള്ളുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കേരള ജനസംഖ്യയോളം അനുയായികളുള്ള ഒരു നേതാവാണ് റാം റഹിം സിങെന്നും അവരുടെ നേതാവ് ജയിലിലാകാൻ പോകുന്നു എന്നറിഞ്ഞതോടെ അവർ അക്രമകാരികളാവുകയായിരുന്നുവെന്നും കുമ്മനം കുറിപ്പില്‍ പറയുന്നു.

ഉത്തരേന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എത്ര ക്രിയാത്മകമായിരുന്നു എന്ന് മനസ്സിലാവുക എന്ന് കുമ്മനം അവകാശപ്പെടുന്നു. എന്നാല്‍ അതിനിടയില്‍ ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെ കേരളാ മുഖ്യമന്ത്രി പെരുമാറിയത് അസഹനീയമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തെക്കുറിച്ച് വേവലാതി കൊള്ളുന്ന പിണറായിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസാധാനനില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ആൾക്കാരാണ് രാജ്യത്ത് കലാപത്തിൽ മാത്രം കൊല്ലപ്പെട്ടിട്ടുള്ളതെന്നും ബിജെപി ഭരണത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാത്തതിന്‍റെ നിരാശയാണ് രമേശ് ചെന്നിത്തലയ്ക്കെന്നും കുമ്മനം കുറ്റപ്പെടുത്തി. അക്രമം 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കുന്നതിന് പകരം തരംതാണ രാഷ്ടീയം കളിക്കുന്നതില്‍ നിന്ന് ഇരു വിഭാഗവും ഒഴിഞ്ഞു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നു പറഞ്ഞാണ് കുമ്മനം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News