കൂട്ടുകൂടാന്‍ കൊള്ളുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്ന് വെള്ളാപ്പള്ളി

Update: 2018-05-31 18:30 GMT
Editor : admin
കൂട്ടുകൂടാന്‍ കൊള്ളുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്ന് വെള്ളാപ്പള്ളി
Advertising

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ബിഡിജെഎസ് ബന്ധത്തിതിലെ വിള്ളൽ ശക്തമാവുന്നു. ഘടക കക്ഷിയെന്ന നിലയിൽ ബിജെപി തങ്ങളെ തുടർച്ചയായി തഴയുന്നുവെന്നാണ് ബിഡിജെഎസിന്റെ പരാതി. പരാതി പറയാൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് അമിത്ഷായെ കാണും. അതേസമയം, ബിജെപി നിലപാടിൽ പ്രതിഷേധിച്ച് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപി പ്രവർത്തകർ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. കൂട്ടുകൂടാന്‍ കൊള്ളുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഘടകകക്ഷിബന്ധം തുടങ്ങിയ കാലം മുതൽ ബിഡിജെഎസും ബിജെപിയും തമ്മിൽ കലാപവും ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളെ ചൊല്ലി പ്രശ്നമുയർന്നപ്പോൾ തുഷാർവെള്ളാപ്പള്ളിയെ എൻഡിഎയുടെ സംസ്ഥാന കൺവീനറായി നിശ്ചയിച്ചു. എന്നാൽ നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥാനങ്ങളൊന്നും നൽകാത്തതിലെ അമർഷം കേന്ദ്രത്തെ നേരിട്ട് ധരിപ്പിക്കാൻ ബിഡിജെഎസിന്റെ സംസ്ഥാന പ്രസിഡന്റ് ഡൽഹിക്ക് പുറപ്പെട്ടു. എന്നാൽ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് തീരുമാനം. ബിജെപി സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച് അവഹേളിച്ചു. ഇത് മുന്നണി മര്യാദയുടെ ലംഘനമാണ് . ഇതിൽ പ്രതിഷേധിക്കാൻ എസ്എൻഡിപിക്കാനെങ്കിലും മാറി നിൽക്കണമെന്നാണ് ജനറൽ സെക്രട്ടറിയുടെ പക്ഷം. പാർട്ടിയെന്ന തലത്തിലും എസ്എൻഡിപി എന്ന സമുദായ സംഘടനയെയും മുന്നിൽ നിർത്തിയുള്ള സമ്മർദ്ദ തന്ത്രത്തിനാണ് ശ്രമം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News