മാടുകളെ കശാപ്പിന് വില്‍ക്കുന്നത് തടയുന്ന ചട്ടഭേദഗതി നിയമവിരുദ്ധമെന്ന് മന്ത്രി എകെ ബാലന്‍
Update: 2018-05-31 22:05 GMT
ഇക്കാര്യത്തില്‍ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് വരെ കാത്തിരിക്കണോ അതോ സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടു വരണമോയെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു
കാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് തടയുന്ന പുതിയ ചട്ട ഭേദഗതി 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന് വിരുദ്ധമാണെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പുതിയ ചട്ട ഭേദഗതി റദ്ദാവും. ഇക്കാര്യത്തില്‍ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് വരെ കാത്തിരിക്കണോ അതോ സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടു വരണമോയെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു