ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന

Update: 2018-05-31 02:23 GMT
Editor : rishad
ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന
ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന
AddThis Website Tools
Advertising

സുനി ജയിലില്‍ നിന്നും വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറ‍ഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന. സുനിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാമാധവന് നോട്ടീസയക്കും.

മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി നേരത്തെ മൊഴി നല്‍കിയിരുന്നു. കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ അപ്പുണ്ണിയിൽ നിന്ന് അന്വഷണ സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്തേക്കും. പൾസർ സുനിയുമായി മുൻപരിചയമുണ്ടായിരുന്നു എന്നും നടനും എംഎൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയുമായി പരിചയുമുണ്ടായിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് സമ്മതിച്ചു. സുനി ജയിലില്‍ നിന്നും വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറ‍ഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചു.

ഏലൂരില്‍ നിന്നും വിഷ്ണു തനിക്ക് കത്ത് നല്‍കിയെന്നും അപ്പുണ്ണി പോലീസിന് മൊഴി നൽകി. ദിലീപും അപ്പുണ്ണിയും ഒരേ ടവർ ലൊക്കേഷനിൽ എത്തിയിരുന്നുവെന്ന് അന്വഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News