കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യു.എ.പി.എ

Update: 2018-05-31 01:13 GMT
Editor : Ubaid
കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യു.എ.പി.എ
കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യു.എ.പി.എ
AddThis Website Tools
Advertising

ജയരാജന്‍ 25ാം പ്രതി

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ പി ജയരാജനെതിരെ യുഎപിഎ ചുമത്തി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

Full View



സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ 25-ാം പ്രതിയാണ് ജയരാജൻ. 19 പ്രതികൾക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സി.ബി.ഐ വാദങ്ങളെല്ലാം തെറ്റാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിക്കുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News