മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ മാനേജ്മെന്‍റുകള്‍ ഹൈകോടതിയിലേക്ക്

Update: 2018-06-01 13:47 GMT
Editor : Sithara
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ മാനേജ്മെന്‍റുകള്‍ ഹൈകോടതിയിലേക്ക്
Advertising

ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍

Full View

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലെ തര്‍ക്കം മുറുകുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഫീസ് നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യത്തില്‍ മാനേജ്മെന്റുകളുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ നാളെ ഹൈകോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകള്‍ തീരുമാനിച്ചു.

സ്വാശ്രയ സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശം ഏറ്റെടുത്തുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയും മാനേജ്മെന്റുകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രവേശ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ ജെയിംസ് കമ്മിറ്റി നാളെ അടിയന്തര യോഗം ചേരും. അതേസമയം ന്യൂനപക്ഷാവകാശം അംഗീകരിക്കുന്നത് വരെ സര്‍ക്കാരുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് എംഇഎസ് പ്രതികരിച്ചു.

ഉത്തരവിനെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രതികരിച്ചു. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലെ തര്‍ക്കം കോടതി കയറുന്നതോടെ പ്രവേശ നടപടികള്‍ വൈകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News