കുളം നിറയെ നല്ല വെള്ളം; കുടിക്കാന്‍ കഴിയില്ല

Update: 2018-06-01 08:00 GMT
കുളം നിറയെ നല്ല വെള്ളം; കുടിക്കാന്‍ കഴിയില്ല
Advertising

കുളമുണ്ട്, കുളം നിറയെ വെള്ളവുമുണ്ട്. പക്ഷെ ഇടുക്കി വാഗമണ്‍ നിവാസികള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല.

കുളമുണ്ട് കുളം നിറയെ വെള്ളവുമുണ്ട്. പക്ഷെ ഇടുക്കി വാഗമണ്‍ നിവാസികള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. ത്രിതല പഞ്ചായത്ത് പണികഴിപ്പിച്ച കുളത്തില്‍ നിന്ന് വെള്ളം പന്പു ചെയ്യുന്ന മോട്ടര്‍ കേടായിട്ട് മാസങ്ങളായതാണ് കാരണം. ഇതൊന്ന് മാറ്റി സ്ഥാപിക്കാന്‍ അധിക്യതരുടെ അടുത്ത് പലവട്ടം പോയെങ്കിലും അവഗണന ആയിരുന്നു ഫലമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Full View

വാഗമണിലെ എംഎംജെ കന്പനി കുടിവെള്ള ആവശ്യത്തിനായി വിട്ടുകൊടുത്ത സ്ഥലത്ത് ത്രിതലപഞ്ചായത്ത് നിര്‍മ്മിച്ച കുളം ഇപ്പോള്‍ ഉപയോഗശൂന്യമായ നിലയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിലെ സ്ഥലങ്ങളില്‍ ഒന്നാണ് വിനോദ സഞ്ചാര മേഖല കൂടിയായ വാഗമണ്‍.

പഞ്ചായത്ത് കനിഞ്ഞില്ലെങ്കിലും കുളം നന്നാക്കാന്‍ നാട്ടുകാര്‍ പിരിവെടുത്ത് പലവട്ടം വെള്ളം പന്പ് ചെയ്യുന്ന മോട്ടര്‍ ശരിയാക്കി. എങ്കിലും പിന്നീടും അത് പ്രവര്‍ത്തന രഹിതമായി. അടിക്കടി പണം മുടക്കി മടുത്ത നാട്ടുകാര്‍ ഈ മോട്ടര്‍ മാറ്റി നല്‍കണമെന്നാണ് ഇപ്പോള്‍ അധിക്യതരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അധിക്യതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലായെന്നാണ് നാട്ടുകാരുടെ പരാതി.

Writer - സന്ദീപ് പാണ്ഡെ

Contributor

Sandeep Pandey is General Secretary of Socialist Party (India)

Editor - സന്ദീപ് പാണ്ഡെ

Contributor

Sandeep Pandey is General Secretary of Socialist Party (India)

Muhsina - സന്ദീപ് പാണ്ഡെ

Contributor

Sandeep Pandey is General Secretary of Socialist Party (India)

Similar News