ഡ്രൈവിംഗ് ലൈസന്‍സ്: ലേണേഴ്സ് ടെസ്റ്റിലും അപാകതകള്‍

Update: 2018-06-01 12:33 GMT
ഡ്രൈവിംഗ് ലൈസന്‍സ്: ലേണേഴ്സ് ടെസ്റ്റിലും അപാകതകള്‍
Advertising

ഓണ്‍ലൈനായിട്ടാണ് പരീക്ഷകള്‍ നടക്കുന്നതെങ്കിലും ഇതിലും അപാകതകള്‍ ഉണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആദ്യം കടക്കേണ്ട കടമ്പ ലേണേഴ്സ് ടെസ്റ്റ് എഴുതുകയെന്നതാണ്. നിലവില്‍ ഓണ്‍ലൈനായിട്ടാണ് പരീക്ഷകള്‍ നടക്കുന്നതെങ്കിലും ഇതിലും അപാകതകള്‍ ഉണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കൃത്യമായി ഗതാഗത നിയമങ്ങള്‍ അറിയാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്.

Full View

നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവര്‍ക്കാണ് ഡ്രൈവിംഗ് ടെസ്റ്റിന് അവസരം ഉണ്ടാകുകയുള്ളു. എന്നാല്‍ ഈ പരീക്ഷ ഒരാളുടെ ഗതാഗത നിയമത്തിലുള്ള പരിജ്ഞാനത്തെ അളക്കാന്‍ ഉതകുന്നതല്ലെന്നാണ് വിലയിരുത്തല്‍.

ഓണ്‍ലൈനായി നടത്തുന്ന ലേണേഴ്സ് പരീക്ഷയില്‍ ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്. ഇതില്‍ 12 എണ്ണം ശരിയാക്കിയാല്‍ പാസാകാന്‍ സാധിക്കും. ആയതിനാല്‍ ലേണേഴ്സ് ടെസ്റ്റിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ഉയരുന്ന ആവശ്യം. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരീഷ്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പരീക്ഷയുടെ രീതിതന്നെ മാറ്റണമെന്നും പരീക്ഷയ്ക്ക് മുന്‍പ് കൃത്യമായ ക്ലാസുകള്‍ നല്‍കണമെന്ന ആവശ്യവും സജീവമാണ്

Tags:    

Similar News