വിഷം കലര്‍ന്ന വെള്ളം കുടിച്ച് രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ അടക്കം 11 മരണം

Update: 2018-06-01 02:58 GMT
Editor : admin
വിഷം കലര്‍ന്ന വെള്ളം കുടിച്ച് രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ അടക്കം 11 മരണം
Advertising

രാജസ്ഥാനില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാര്‍ ഭവനത്തിലെ പതിനൊന്ന് അന്തേവാസികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

രാജസ്ഥാനില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാര്‍ ഭവനത്തിലെ പതിനൊന്ന് അന്തേവാസികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഇതില്‍ ഏഴ് പേര്‍ കുട്ടികളാണ്. വിഷം കലര്‍ന്ന വെള്ളം കുടിച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി ജെകെ ലോണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് ഗുപ്ത പറഞ്ഞു. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു കുട്ടികളുടെ നില ഗുരുതരാവസ്ഥയിലാണ്. ജയ്‍പൂരിനു സമീപം ജംദോലി എന്ന സ്ഥലത്താണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ ദാരുണ സംഭവം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് തക്ക നഷ്ടപരിഹാരം നല്‍കണമെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News