പൊള്ളുന്ന വെയില്‍ വകവെക്കാതെ കൂറ്റന്‍ കെട്ടിടങ്ങളുടെ മുകളില്‍ തൊഴിലാളികള്‍
സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ നടപ്പാക്കിയ സമയക്രമം പോലും ഇവര്‍ക്ക് ബാധകമാവുന്നില്ല
ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെയാണ് കൂറ്റന്‍ കെട്ടിടങ്ങളുടെ ഒത്ത മുകളില്‍ തൊഴിലാളികള്‍ നട്ടുച്ചക്ക് ജോലി ചെയ്യുന്നത്. സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ നടപ്പാക്കിയ സമയക്രമം പോലും ഇവര്‍ക്ക് ബാധകമാവുന്നില്ല .
നഗരത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, പെയിന്റിങ് ജോലികള്‍ നടക്കുന്ന ബഹുനില കെട്ടിടങ്ങള്‍ എന്നിവയുടെ ഒത്ത മുകളില്‍ ഏതു നേരത്തും തൊഴിലാളികളെ കാണാം. ഇപ്പോള്‍ സമയം നട്ടുച്ചക്ക് 2 മണി.വേനല്‍ക്കാല സമയക്രമമനുസരിച്ച് ഈ നേരത്ത് പണിയെടുപ്പിക്കാന്‍ പാടില്ല
വെയിലിനെ പ്രതിരോധിക്കാന്‍ തൊപ്പിയും കൈകാലുറകളും തൊഴിലാളികള്‍ക്ക് വേനല്‍ക്കാലത്ത് നല്കണമെന്ന് വ്യവസ്ഥയുണ്ട്.പക്ഷെ പാലിക്കപ്പെടുന്നില്ല. പൊള്ളുന്ന വെയിലില്‍ പലര്‍ക്കും സൂര്യാഘാതമേല്ക്കുന്ന അവസ്ഥയുമുണ്ട്.
വേനല്‍ക്കാല തൊഴില്‍ സമയക്രമം നടപ്പാക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തേണ്ടത് തൊഴില്‍ വകുപ്പാണ്. ഇത് നടക്കുന്നില്ലെന്ന് മാത്രമല്ല തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പോലും ഉള്‍പ്പെടുന്നുവെന്നതാണ് വസ്തുത.