സ്കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോടിന്

Update: 2018-06-02 16:26 GMT
സ്കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോടിന്
Advertising

കോഴിക്കോട് 937 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് 934 പോയിന്റും കണ്ണൂരിന് 933 പോയിന്റും കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് സ്വര്‍ണക്കപ്പ് സ്വന്തമാക്കി. ഫോട്ടോഫിനിഷില്‍ പാലക്കാടിനെയാണ് കോഴിക്കോട് പിന്തള്ളിയത്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ 11ാം തവണയാണ് കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കുന്നത്. 18ാം തവണ കിരീടം നേടിയ കോഴിക്കോട് കിരീടനേട്ടത്തില്‍ റെക്കാര്‍ഡിലുമെത്തി. തിരുവനന്തപുരത്തിന്റെ റിക്കാര്‍ഡാണ് കോഴിക്കോട് പഴങ്കഥയാക്കിയത്.

മേളയിലാകെ കോഴിക്കോട് 937 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് 934 പോയിന്റും കണ്ണൂരിന് 933 പോയിന്റും കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അപ്പീലുകള്‍ എല്ലാം തള്ളിയതാണ് പാലക്കാടിന് തിരിച്ചടിയായത്. അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

കലോല്‍സവ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, രവീന്ദ്രനാഥ്,പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎല്‍എ, കെ.വി. സുമേഷ്, കണ്ണൂര്‍ മേയര്‍ ലത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Similar News