വിവാഹ മെഹറിന് പകരം കുടിവെള്ള പദ്ധതി; മാതൃകയായി ദമ്പതികള്‍

Update: 2018-06-02 02:09 GMT
Editor : Jaisy
വിവാഹ മെഹറിന് പകരം കുടിവെള്ള പദ്ധതി; മാതൃകയായി ദമ്പതികള്‍
Advertising

പീപ്പിള്‍സ് ഫൌണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്

വിവാഹ മെഹറിന് പകരം പതിനഞ്ച് കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി നിര്‍മിച്ച് നല്‍കി മാതൃകയായി ദമ്പതികള്‍. തൃശൂര്‍ എടവിലങ്ങ് മുഹമ്മദ് അഷ്ഫാക്കിന്റെയും പെരുമ്പാവൂര്‍ സ്വദേശി മുഹ്സീന സഫീറിന്റെയും വിവാഹ മെഹറാണ് കാസര്‍ഗോഡ് ദേവിനഗറിലെ കുടിവെള്ള പദ്ധതിക്കുള്ള പണമായി നല്‍കിയത്. പീപ്പിള്‍സ് ഫൌണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Full View

തൃശൂര്‍ എടവിലങ്ങ് സ്വദേശി ഇരട്ടക്കുളത്തിങ്ങല്‍ സ്വദേശി മുഹമ്മദ് അഷ്ഫാഖിന്റെയും പെരുമ്പാവൂര്‍ സ്വദേശി മുഹ്സീന സഫീറിന്റെയും വിവാഹം ഈ മാസം എട്ടിനായിരുന്നു നടന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മെഹര്‍ സ്വര്‍ണമായി നല്‍കാതെ മാതൃകാപരമാക്കണമെന്ന് ഇരു കുടുംബങ്ങളും തീരുമാനിച്ചു. തുടര്‍ന്നാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ കുടിവെള്ള പദ്ധതി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കാസര്‍ഗോഡ് കുമ്പളയിലെ ദേവീനഗര്‍ സുനാമി കോളനിയാണ് ഇതിനായി തെരഞ്ഞെടുത്തത്. മൂന്നര ലക്ഷം ചെലവില്‍ 15 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടും. പണം അഷ്ഫാഖും മുഹ്സീനയും ചേര്‍ന്ന് പീപ്പിള്‍സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ മുജീബ് റഹ്മാന് കൈമാറി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News