ലേഖ ബാലചന്ദ്രന്‍; റെസിടെക്കിനു പിന്നിലെ പെണ്‍ കരുത്ത്

Update: 2018-06-02 00:41 GMT
Editor : admin
ലേഖ ബാലചന്ദ്രന്‍; റെസിടെക്കിനു പിന്നിലെ പെണ്‍ കരുത്ത്
Advertising

വിപണി സാധ്യത അനുദിനം വര്‍ദ്ധിച്ച് വരുന്ന ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പുതിയ സംരംഭകര്‍ക്ക് മികച്ച മാതൃകയാണ് റെസിടെക്ക്.

Full View

ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ആലുവയിലെ റെസിടെക് ഇലക്ട്രിക്കല്‍സ്. കുടുംബ ബിസിനസ് വിട്ട് സ്വന്തം സംരംഭം തുടങ്ങിയ ലേഖ ബാലചന്ദ്രനാണ് റെസിടെക്കിന്റെ വിജയശില്‍പി. കേരളത്തില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഈ മേഖലയിലെ വനിതാ സംരംഭകയെക്കുറിച്ചാണ് ഇന്നത്തെ മീഡിയ വണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.

ഹെവി ഇലട്രിക്കല്‍ രംഗം കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ഇടം നേടിയിട്ട് അധികമായിട്ടില്ല. ഈ മേഖലയില്‍ ആദ്യ ചുവടുവച്ചരില്‍ ഒരാളാണ് എറണാകുളം കലൂര്‍ സ്വദേശിയായ ലേഖ ബാലചന്ദ്രന്‍. കുടുംബ ബിസിനസിലെ 18 വര്‍ഷത്തെ പങ്കാളിയായതിന്റെ ധൈര്യത്തിലായിരുന്നു സ്വന്തം സംരംഭത്തിന്റെ തുടക്കം. 2004ല്‍ രണ്ട് കോടിയോളം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച റെസി ടെക് മൂന്ന് വര്‍ഷത്തിനകം ലാഭത്തിലായി.

വിവിധ ഇനം ട്രോസ്ഫോര്‍മറുകള്‍, പാനല്‍ ബോര്‍ഡുകള്‍ മുതലായവയാണ് റെസി ടെക്കിന്റെ ഉല്‍പ്പന്നങ്ങള്‍. ബഹുനില കെട്ടിട നിര്‍മ്മാതാക്കള്‍ മുതല്‍ പൊതുമരാമത്ത് വകുപ്പ് വരെ റെസി ടെക്കിന്റെ ഉപഭോക്താക്കളാണ്. അയല്‍ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് മേഖലയിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

ഐഎസ്ഒ അംഗീകാരമുള്ള റെസിടെക്ക്, ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സിന്റെ വാക്വം സര്‍ക്യൂട്ട് ബ്രേക്കറിന്റെ സര്‍വീസ് സെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. വിപണി സാധ്യത അനുദിനം വര്‍ദ്ധിച്ച് വരുന്ന ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പുതിയ സംരംഭകര്‍ക്ക് മികച്ച മാതൃകയാണ് റെസിടെക്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News