പാലുത്പാദനത്തില്‍ വന്‍ വര്‍ധവനവുണ്ടായതായി മില്‍മ
കണക്കുകള്‍ പരിശോധിച്ചാല്‍ മുപ്പത് മുതല്‍ നാല്‍പതു ശതമാനം വരെയാണ് ഉത്പാദന വര്‍ധനവ്
കേരളത്തില്‍ പാലുത്പാദനത്തില്‍ വന്‍ വര്‍ധവനവുണ്ടായതായി മില്‍മ. കഴിഞ്ഞ കുറച്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുപ്പത് മുതല്‍ നാല്‍പതു ശതമാനം വരെയാണ് ഉത്പാദന വര്‍ധനവ്. മലബാര്‍ മേഖലയാണ് ഇതില്‍ മുന്‍പന്തിയില്‍.
കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ് മലബാറില്‍, പ്രത്യേകിച്ചും വയനാട്ടില്‍ ക്ഷീരകൃഷി വ്യാപിയ്ക്കാന്‍ കാരണമായത്. കേരളത്തില്‍ പ്രതിദിനം 11 ലക്ഷം പാലാണ് ഉത്പാദിപ്പിയ്ക്കുന്നത്. പതിമൂന്നര ലക്ഷം വില്‍പന നടത്തുന്നു. രണ്ടര ലക്ഷം ലിറ്റര്‍ മില്‍മ പുറത്തു നിന്നും വാങ്ങിയാണ് വില്‍പന നടത്തുന്നത്. മലബാറിലേയ്ക്കു വന്നാല്‍ പ്രതിദിന ഉത്പാദനം ആറ് ലക്ഷം ലിറ്ററാണ്. അഞ്ചു ലക്ഷമാണ് വില്‍ക്കുന്നത്. ബാക്കിയുള്ള ഒരു ലക്ഷം ലിറ്റര്‍ തെക്കന്‍ മേഖല യൂണിയനുകള്‍ക്ക് വില്‍ക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പാലിന്റെ വിപണനത്തില്‍ ആറു ശതമാനമാണ് വര്‍ധനവ്. ഉപോല്‍പന്നങ്ങളിലെ വില്‍പന വര്‍ധനവ് 23 മുതല്‍ 24 ശതമാനം വരെയാണ്.
പാലിന് വില വര്‍ധിപ്പിയ്ക്കാതെ, കര്‍ഷകര്‍ക്ക് പരമാവധി ലാഭം നല്‍കാനുള്ള ശ്രമങ്ങളാണ് മില്‍മ ഇപ്പോള്‍ നടത്തുന്നത്. കാലിത്തീറ്റ സബ്സിഡിയും ഇന്‍സെന്റീവുകളും നല്‍കിയാണ് ഇതു സാധ്യമാകുന്നത്. ഉത്പാദന ചിലവ് പരമാവധി കുറയ്ക്കുകയാണ് മില്‍മയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തില്‍ 85 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ കര്‍ഷകര്‍ക്കു നല്‍കിയത്. മലബാര്‍ മേഖലയില്‍ ഇത് 45 കോടി രൂപയാണ്.