വോട്ട് ചോദിച്ച്, പന്ത് തട്ടി രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല മാര്‍ഗങ്ങളാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും മലപ്പുറത്ത് പയറ്റുന്നത്. ഫുട്ബോളിന്റെ നാടു കൂടിയായ മലപ്പുറത്ത് ഗ്രൌണ്ടിലിറങ്ങിയാണ് പ്രതിപക്ഷ നേതാവ്..
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല മാര്‍ഗങ്ങളാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും മലപ്പുറത്ത് പയറ്റുന്നത്. ഫുട്ബോളിന്റെ നാടു കൂടിയായ മലപ്പുറത്ത് ഗ്രൌണ്ടിലിറങ്ങിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിക്കായി വോട്ട് തേടിയത്. രാഷ്ട്രീയത്തിലേത് പോലെ ഗ്രൌണ്ടിലും രമേശ് ചെന്നിത്തല കാഴ്ച വെച്ചത് മിന്നും പ്രകടനം.
കാലത്ത് കോട്ടപ്പടി പാടത്തെ ഗ്രൌണ്ടില്‍ ഫുട്ബോള്‍ കളിക്കാനെത്തിയവര്‍ ഒന്നു ഞെട്ടി. കൂടെ പന്തു തട്ടാനെത്തിയത് രമേശ് ചെന്നിത്തല. വോട്ടഭ്യര്‍ത്ഥനയായിയിരുന്നു ലക്ഷ്യമെങ്കിലും കളിക്കാന്‍ നല്ല ഒരു ഗ്രൌണ്ടില്ലാത്തതിനെക്കുറിച്ചുള്ള പരാതിയാണ് ചെന്നിത്തലക്കു മുമ്പില്‍ ആദ്യമെത്തിയത്.
പന്തു കണ്ടപ്പോള്‍ ചെന്നിത്തല പഴയ ഫുട്ബോള്‍ താരമായി. എടുത്ത കിക്ക് മൂന്നും ലക്ഷ്യം കണ്ടു. പഴയകാല ഗോളിയായിരുന്നുവെങ്കിലും ഗോളടിക്കാനുമറിയാമെന്നായിരുന്നു കമന്റ്.
കളിക്കാരുടെ ആവശ്യങ്ങളൊക്കെ പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് ചെന്നിത്തല കളം വിട്ടത്.