ജി.എസ്.ടി പ്രതിസന്ധി പരിഹരിച്ചില്ല; സംസ്ഥാനത്ത് റോഡ് നിര്‍മ്മാണം നിലച്ചു

Update: 2018-06-03 18:39 GMT
Editor : Muhsina
ജി.എസ്.ടി പ്രതിസന്ധി പരിഹരിച്ചില്ല; സംസ്ഥാനത്ത് റോഡ് നിര്‍മ്മാണം നിലച്ചു
Advertising

ജി.എസ്.ടി മൂലം പൊതുമരാമത്ത് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡ് നിര്‍മ്മാണം നിലച്ചു. മരാമത്ത് പണികള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം ജിഎസ് ടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് കരാറുകാര്‍ സമരം..

ജി.എസ്.ടി മൂലം പൊതുമരാമത്ത് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡ് നിര്‍മ്മാണം നിലച്ചു. മരാമത്ത് പണികള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം ജിഎസ് ടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് കരാറുകാര്‍ സമരം തുടങ്ങിയതോടെയാണ് പദ്ധതികള്‍ മുടങ്ങിയത്. ടെണ്ടര്‍ നടപടികള്‍ ബഹിഷ്കരിച്ചും, ഏറ്റെടുത്ത പണികള്‍ നിര്‍ത്തിവെച്ചും സമരം കൂടുതല്‍ ശക്തമാക്കാനാണ് കരാറുകാരുടെ തീരുമാനം.

Full View

കരാര്‍ പണികള്‍ ഏറ്റെടുക്കുമ്പോള്‍ ടെണ്ടര്‍ തുകയുടെ 18 ശതമാനം ജിഎസ് ടി അടക്കണമെന്നായിരിന്നു കേന്ദ്രസര്‍ക്കാരിന്‍റെ ആദ്യതീരുമാനം. പിന്നെയിത് 12 ആയി കുറച്ചു.കരാറുകാര്‍ പണി ഏറ്റെടുത്ത് കഴിഞ്ഞാല്‍ ആദ്യം തന്നെ ഈ തുക അടക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.അതായത് കരാറുകാര്‍ കയ്യില്‍ നിന്ന് ഈ തുക സര്‍ക്കാരിന് നല്‍കണം. കരാറുകാര്‍ക്ക് 10 ശതമാനമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ലാഭവിഹിതം എന്നാല്‍ 12 ശതമാനം ജിഎസ് ടി അടക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതോടെ കരാറുകാര്‍ സമരം തുടങ്ങി. പുതിയ കരാറുകള്‍ ഏറ്റെടുക്കാതെയും നേരത്തെ ഏറ്റെടുത്തവയുടെ പണി നിര്‍ത്തിവെയ്ക്കുകയും ചെയ്തതോടെ വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിശ്ചലമായി. മഴയെ തുടര്‍ന്ന് താറുമാറായ റോഡികളുടെ അറ്റകുറ്റപ്പണി നടക്കാത്തത് മൂലം ജനങ്ങളും ദുരിതത്തിലാണ്. ജിഎസ് ടി തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്.

മൂന്ന് തവണ ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരഫോര്‍മുല ഉണ്ടായില്ല. 2.7 ശത്മാനം തുക മാത്രമേ എസ്ടിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. സമരം തുടര്‍ന്ന് പോകുന്നത് മൂലം അനുവദിച്ച പദ്ധതി പണം ചിലവഴിക്കാനാവാതെ വലയുകയാണ് തദ്ദേശ സ്ഥാപനങ്ങളും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News