പിണറായി വിജയനും മോദിയും പെരുമാറുന്നത് ഒരുപോലെയെന്ന് ജനയുഗം എഡിറ്റര്‍
മുഖ്യമന്ത്രി മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത് ശരിയല്ല
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്. ചോദ്യങ്ങളെ ഭയക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത്. പിണറായി വിജയൻ മോദിയെയും ട്രംപിനെയും പോലെയാണെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപര്‍ പറഞ്ഞു.എറണാകുളത്ത് സിപിഐ സംഘടിപ്പിച്ച മാധ്യമ സെമിനാറിലാണ് രാജാജിയുടെ വിമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് നടത്തിയത്. കൊച്ചിയിൽ സി.പി.ഐ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി മുഖം നൽകാത്തത് വിമര്ശനങ്ങള്‍ ഭയന്നാണെന്ന് രാജാജി മാത്യു കുറ്റപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള ഇടപെടലുകളിൽ മാത്രമൊതുങ്ങുകയാണ് മുഖ്യമന്ത്രി.
മാധ്യമങ്ങളോട് നരേന്ദ്രമോദിയും ഡോണള്‍ട് ട്രംപും സ്വീകരിക്കുന്ന അതേ രീതിയാണ് പിണറായി വിജയന്‍ പിന്തുടരുന്നതെന്നും രാജാജി തോമസ് മാത്യു വിമര്‍ശിച്ചു. പാർട്ടി സമ്മേളന കാലത്തു സിപിഎം -സിപിഐ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു കൊണ്ട് സിപിഐ മുഖപത്രത്തിന്റെ എഡിറ്റര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.