ഒപ്പന ആദ്യമായി അരങ്ങിലെത്തിച്ചത് ഇവരാണ്..

Update: 2018-06-03 01:05 GMT
ഒപ്പന ആദ്യമായി അരങ്ങിലെത്തിച്ചത് ഇവരാണ്..
Advertising

എട്ട് പേരായിരുന്നു 1964ല്‍ ഒപ്പനയുമായി അരങ്ങിലെത്തിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം അവര്‍ വീണ്ടും ഒന്നിച്ചു.

ഒപ്പനയെന്ന ജനകീയ കലയെ ആദ്യമായി അരങ്ങിലെത്തിച്ചവര്‍ ആരെന്നറിയാമോ? എട്ട് പേരായിരുന്നു 1964ല്‍ ഒപ്പനയുമായി അരങ്ങിലെത്തിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം അവര്‍ വീണ്ടും ഒന്നിച്ചു. കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ സ്വീകരണ ചടങ്ങിലാണ് ആ പഴയ താരങ്ങള്‍ എത്തിയത്.

Full View

പണ്ട് പാടിയ ഇശലുകളും ഒപ്പന പാട്ടിന്‍റെ ഈണവുമെല്ലാം ഓര്‍ത്തെടുത്ത് പഴയ വിദ്യാലയ മുറ്റത്ത് അവര്‍ വീണ്ടുമെത്തി. ഒപ്പനയുടെ പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു ആ ഒത്തുചേരല്‍. വിവാഹ വീടുകളില്‍ ഒതുങ്ങിയ ഒപ്പനയെന്ന കലാരൂപത്തെ ബാലജനസഖ്യത്തിന്റെ എറണാകുളത്തെ പരിപാടിയില്‍ 1964ലാണ് ഇവര്‍ ആദ്യമായി അരങ്ങിലേത്തിച്ചത്.

എട്ട് പേരുണ്ടായിരുന്ന അന്നത്തെ സംഘത്തിലെ മൂന്ന് പേരാണ് സ്കൂളിന്റെ ആദരം ഏറ്റുവാങ്ങാനെത്തിയത്. വി എം കുട്ടി ഇവരെ ചടങ്ങില്‍ ആദരിച്ചു. മാപ്പിളപ്പാട്ട് പാടി പുതിയ തലമുറയെ ഇവര്‍ കൈയിലെടുത്തു. അരങ്ങിന്‍റെ തിളക്കത്തില്‍ നിന്നും അണിയറയിലേക്ക് മറഞ്ഞ പഴയകാല കൂട്ടുകാരെ ഒരിക്കല്‍ കൂടി ഒന്നിപ്പിക്കണമെന്ന ആഗ്രഹം പങ്കു വെച്ചാണ് അവര്‍ മടങ്ങിയത്.

Tags:    

Similar News