ബിജു രമേശ് തിരുവനന്തപുരത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കും

Update: 2018-06-04 23:16 GMT
Editor : admin
ബിജു രമേശ് തിരുവനന്തപുരത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കും
Advertising

തമിഴ്‌നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളില്‍ 227 ലും അണ്ണാ ഡി.എം.കെ സ്വന്തം സ്ഥാനാർഥികളെ നിർത്തും

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും. കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് തിരുവനന്തപുരത്ത് എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ബിജുവിന്റെ പേര് നിര്‍ദേശിച്ചത്. തമിഴ്‌നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളില്‍ 227 ലും അണ്ണാ ഡി.എം.കെ സ്വന്തം സ്ഥാനാർഥികളെ നിർത്തും. ഏഴ്‍ സീറ്റുകള്‍ മാത്രമാണ് ഘടക കക്ഷികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
2014 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ആര്‍.കെ. നഗറില്‍ തന്നെയാണ് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയിലെ പ്രമുഖരും മത്സര രംഗത്തുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News