ടീമിനെ നിലനിര്‍ത്തുന്ന കാര്യം തിരുമാനിച്ചില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ
ടീമില്‍ അഴിച്ചുപണിയുണ്ടാകുമെങ്കിലും സി കെ വി നീതിന്റെയും കോച്ചിന്റെയും കാര്യത്തില്‍ ഉടന്‍ തീരുമാനിക്കുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം.
ഈ വര്‍ഷത്തെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ നിലനിര്‍ത്തുന്ന കാര്യം തിരുമാനിച്ചില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് സിഇഒ. കേരള ബ്ലാസ്‌റ്റേഴ്‌സും ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന് എല്ലാ ജില്ലകളിലും ഫുട്‌ബോള്‍ സ്‌കുളുകള്‍ തുടങ്ങുന്നു. ഈ സൂളുകള്‍ തമ്മില്‍ ലീഗ് മത്സരങ്ങളും ആരംഭിക്കും. ഫുട്‌ബോള്‍ ലീഗില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പ്രതിഭകള്‍ക് പ്രത്യേക പരിശീലനവും നല്‍കും.
ടീമില്‍ അഴിച്ചുപണിയുണ്ടാകുമെങ്കിലും സി കെ വി നീതിന്റെയും കോച്ചിന്റെയും കാര്യത്തില്‍ ഉടന്‍ തീരുമാനിക്കുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം. താഴെ തട്ടില്‍ നിന്ന് ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി 25 സൂളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആദ്യം ആരംഭിക്കുക. സ്‌കൂളുകള്‍ തമ്മില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ നിന്ന് മികവ് തെളിയിക്കുന്നവരെ കണ്ടെത്തും ഇവരെ കൂടുതല്‍ പരിശീലനത്തിനായി വികസന കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കും. ഇതിനായി ഈ വര്‍ഷം 5 കേന്ദ്രങ്ങള്‍ തുടങ്ങും. 10, 12, 14, 16 പ്രായപരിധികള്‍ പരിഗണിച്ചാവും ലീഗ് മത്സരം നടത്തുക. ജില്ലകളില്‍ മത്സരിച്ച് ജയിക്കുന്ന ടീമുകള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനായി ഏറ്റുമുട്ടും.
പുതിയ പദ്ധതിയുടെ സാങ്കേതിക സഹായം നല്‍കുക കേരള ഫുട്‌ബോള്‍ അസോസിയേഷനും, നടത്തിപ്പ് ചുമതല സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സുമാകും. ഫുട്‌ബോള്‍ സ്‌കൂളിന്റെ ലോഗോ പ്രകാശനം കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തറും കേരള ബ്ലാസ്‌റ്റേഴ്‌സ് സി ഇ ഒ വരുണ്‍ തൃപുരാനേനിയും ചേര്‍ന്ന് നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠനത്തെ ബാധിക്കാത്ത രീതിയില്‍ യൂണിഫോം സിസ്റ്റത്തില്‍ ഫുട്‌ബോള്‍ പരിശീലനം ക്രമീകരിക്കുക.