ആളുമാറി കസ്റ്റഡിയിലെടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

Update: 2018-06-04 05:51 GMT
Editor : Muhsina
ആളുമാറി കസ്റ്റഡിയിലെടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
Advertising

പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മണിക്കൂറുകളോളം പ്രതികളെ പോലെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷമാണ്..

ആളുമാറി കസ്റ്റഡിയില്‍ എടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. മാമ്മൂട് സ്വദേശികളായ ജിഷ്ണു, ജിതിന്‍ എന്നിവരെയാണ് സിഐ അടക്കമുള്ള പൊലീസുകാര്‍ ആളുമാറി ക്രൂരമായി മര്‍ദ്ദിച്ചത്. ജാതി പേര് വിളിച്ച് അക്ഷേപിച്ചെന്നും ‍ഇവര്‍ക്ക് പരാതിയുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കഴിഞ്ഞ 9 തിയതി ചങ്ങനാശേരി ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുട്ടിയുമായി ചില ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ജിഷ്ണുവും കൂടെയുണ്ടായിരുന്ന ജിതിനും ഇടപെട്ടു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് പ്രശ്നമുണ്ടാക്കിയവര്‍ സ്ഥലവിട്ടു. തുടര്‍ന്നാണ് പിടിച്ച് മാറ്റാന്‍ നിന്ന ജിഷ്ണുവിനെയും ജിതിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജീപ്പില്‍ കയറ്റിയപ്പോള്‍ മുതല്‍ പൊലീസ് ഇരുവരേയും മര്‍ദ്ദിച്ചു. തുടര്‍ന്ന സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സിഐ അടക്കമുള്ളവര്‍ എത്തി ക്രൂരമായി ഇവരെ മര്‍ദ്ദിച്ചത്.

പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മണിക്കൂറുകളോളം പ്രതികളെ പോലെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷമാണ് ആളുമാറിയെന്ന് സമ്മതിച്ച് പൊലീസ് ഇവരെ വെരുതെ വിട്ടത്. വിഷയം പുറത്തറിയാതിരിക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുയാണെന്നും ഇവര്‍ ആരോപിക്കുന്നു. ചങ്ങനാശേരി സിഐ അടക്കമുള്ളവര്‍ക്കെതിരെ എസ്പിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ സഹോദരങ്ങള്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News