ജനവാസകേന്ദ്രത്തിലെ കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Update: 2018-06-04 13:54 GMT
ജനവാസകേന്ദ്രത്തിലെ കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Advertising

താഴ്ന്ന പ്രദേശത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗിനായി ജലസംഭരണി നിര്‍മ്മിച്ചതോടെ ഇവിടെയുള്ള 800 കുടുംബങ്ങള്‍ക്ക് വെള്ളമില്ലാതായി. കിണറുകളിലെ വെള്ളം വറ്റിയതോടെ പണം നല്‍കി നിത്യോപയോഗത്തിന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്

കോട്ടയം തോട്ടയ്ക്കാട് ജനവാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലാന്റിനായി ജലസംഭരണി നിര്‍മ്മിച്ചതോടെ പ്രദേശത്ത് കുടിവെള്ളം ലഭിക്കാതായി. രണ്ട് വര്‍ഷമായി സമരം നടത്തിയിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Full View

കോട്ടയം പുതുപ്പള്ളി പഞ്ചായത്തിന്റെ പത്താം വാര്‍ഡായ തോട്ടയ്ക്കാട് ആരംഭിക്കുന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്ലാന്റിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. താഴ്ന്ന പ്രദേശത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗിനായി ജലസംഭരണി നിര്‍മ്മിച്ചതോടെ ഇവിടെയുള്ള 800 കുടുംബങ്ങള്‍ക്ക് വെള്ളമില്ലാതായി. കിണറുകളിലെ വെള്ളം വറ്റിയതോടെ പണം നല്‍കി നിത്യോപയോഗത്തിന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. ഇതിന് പിന്നാലെ വായു മലിനീകരണം അടക്കമുള്ള പ്രശ്‌നങ്ങളും ഇവരെ ആശങ്കയിലാക്കുന്നു.

മതിയായ അനുമതികള്‍ പ്ലാന്റ് അധികൃതര്‍ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് പലരേയും സ്വാധീനിച്ച് നേടിയതാണെന്നാണ് നാട്ടുകാരുടെ വാദം. ജനസാന്ദ്രതയുള്ള പ്രദേശത്ത് ഗ്രൗണ്ട് വാട്ടര്‍ അതോരിറ്റിയോ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡോ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. രണ്ട് വര്‍ഷമായി സമരം നടത്തുന്നുണ്ടെങ്കിലും ഹൈക്കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണം വാങ്ങി പ്ലാന്റ് തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സമരം വീണ്ടും ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Tags:    

Similar News