ഉയര്‍ത്തെഴുന്നേറ്റ ഗള്‍ഫിലെ മലയാളം റേഡിയോ നിലയങ്ങള്‍
ഗള്‍ഫിലെ മാധ്യമരംഗത്ത് റേഡിയോ ഇപ്പോഴും ശക്തമായ സാന്നിധ്യമാണ്. മലയാളത്തിന് മാത്രമായി പത്തിലേറെ റേഡിയോ ചാനലുകളാണ് യു.എ.ഇയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്.ഈ റേഡിയോ നിലയങ്ങളെ കുറിച്ചാണ് ഇന്നത്തെ മീഡിയാവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.
മലയാളത്തില്‍ റേഡിയോ യുഗം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നാണ് ഗള്‍ഫില്‍ മലയാളം റേഡിയോ നിലയങ്ങള്‍ സജീവമായത്. ഗള്‍ഫിലെ മാധ്യമരംഗത്ത് റേഡിയോ ഇപ്പോഴും ശക്തമായ സാന്നിധ്യമാണ്. മലയാളത്തിന് മാത്രമായി പത്തിലേറെ റേഡിയോ ചാനലുകളാണ് യു.എ.ഇയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്. ഈ റേഡിയോ നിലയങ്ങളെ കുറിച്ചാണ് ഇന്നത്തെ മീഡിയാവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.
ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ യുഎഇയിലെ പ്രവാസികള്‍ക്ക് കൂട്ടായി റേഡിയോയുണ്ട്. എഫ്.എം. നിലയങ്ങളാണ് കൂടുതല്‍. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വരെയെത്തുന്ന നാല് എ.എം നിലയങ്ങളും യു.എ.ഇയിലുണ്ട്. കേരളത്തേക്കാള്‍ എഫ്എം റേഡിയോ പ്രചാരംനേടിയത് ഗള്‍ഫ് നഗരങ്ങളിലാണ്. വാര്‍ത്താ പ്രക്ഷേപണത്തിന് വിലക്കില്ല. അതിനാല്‍ സ്വകാര്യ എഫ്എം നിലയങ്ങളില്‍ വാര്‍ത്താവിഭാഗവും സജീവം. വാഹനത്തിലിരുന്ന് നഗരത്തിരക്കിന്‍റെ ഭാഗമാകുന്ന പതിനായിരങ്ങളാണ് റോഡിയോയുടെ മുഖ്യ ശ്രോതാക്കള്‍. മലയാളികളെ ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ തന്നെ പ്രധാന വരുമാനം.
1992ല്‍ റാസല്‍ഖൈമ റേഡിയോയാണ് ഈ രംഗത്തെ തുടക്കക്കാര്‍. നാട്ടിലെ എഫ്.എം. നിലയങ്ങള്‍ കൂടി ഗള്‍ഫിലേക്ക് ചേക്കേറിയതോടെ മല്‍സരം മുറുകി. നൂറുകണക്കിനാളുകളാണ് റേഡിയോ നിലയങ്ങളില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് വിപണിയുടെ നട്ടെല്ലായി മലയാളി പ്രവാസികളും നിക്ഷേപകരും ഉള്ളപ്പോള്‍ മലയാളം റേഡിയോ നിലയങ്ങള്‍ക്കായി ഇനിയും കാതോര്‍ക്കാം.