സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍
സുപ്രീം കോടതി ഉത്തരവ് എതിരായതോടെ കുറഞ്ഞ ഫീസില്‍ പ്രവേശനം നേടിയവര്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അധികമായി ആറ് ലക്ഷം കണ്ടെത്തേണ്ടിവരും.
സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍. അഞ്ച് ലക്ഷം രൂപ പോലും ഫീസായി നല്‍കാന്‍ കഴിയാത്തവര്‍ 11 ലക്ഷം എങ്ങനെ നല്‍കും എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഉത്തരവ് കോടതി പുനപരുശോധിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.
എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ കടുത്ത നിരാശയാണ് രക്ഷിതാക്കള്‍ പ്രകടിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് എതിരായതോടെ കുറഞ്ഞ ഫീസില്‍ പ്രവേശനം നേടിയവര്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അധികമായി ആറ് ലക്ഷം കണ്ടെത്തേണ്ടിവരും.