'ശ്രീമതി ജോസഫൈൻ ഈ രോഗം വേറെയാണ്' .... വനിത കമ്മീഷന്‍റെ ഇരട്ടത്താപ്പിനെതിരെ ശ്രീജ നെയ്യാറ്റിന്‍കര

Update: 2018-06-05 15:20 GMT
Editor : admin
'ശ്രീമതി ജോസഫൈൻ ഈ രോഗം വേറെയാണ്' .... വനിത കമ്മീഷന്‍റെ ഇരട്ടത്താപ്പിനെതിരെ ശ്രീജ നെയ്യാറ്റിന്‍കര
Advertising

ഹിന്ദുത്വ വയലൻസിനു അങ്ങേയറ്റം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും എന്നാൽ ഇരകള്‍ വേട്ടക്കാരാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ അവർക്കു നേരെ ചാടിവീഴുകയും ചെയ്യുന്ന ഈ കളിയുടെ പേര് മൃദുഹിന്ദുത്വം എന്നാണെന്ന് പോസ്റ്റ്


കേരള വനിത കമ്മീഷന്‍ കാണിച്ചുകൊണ്ടിരിക്കുന്നത് നെറിക്കെട്ട സ്ത്രീപക്ഷ നിലപാടാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വനിത കമ്മീഷന്‍റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നത്. ഫ്‌ളാഷ് മോബ് കളിച്ചതിന്‍റെ പേരിൽ മതപൗരോഹിത്യത്തിന്റെ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം തന്നെയാണ് .... അശ്ലീല പ്രയോഗങ്ങൾ കൊണ്ടും തെറിപ്പാട്ടുകള്‍ കൊണ്ടും സ്ത്രീത്വത്തെ അപമാനിച്ച മതാന്ധത ബാധിച്ച രോഗികളെ നിയമം നിലയ്ക്ക് നിർത്തുക തന്നെ വേണം ...പക്ഷേ സ്റ്റേറ്റിന്റെ ഈ ഇരട്ടത്താപ്പുണ്ടല്ലോ അത് തുറന്നു കാട്ടാതെ പോകുന്നത് നീതിയല്ല - ശ്രീജ കുറിച്ചു.

ഹിന്ദുത്വ വയലൻസിനു അങ്ങേയറ്റം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും എന്നാൽ ഇരകള്‍ വേട്ടക്കാരാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ അവർക്കു നേരെ ചാടിവീഴുകയും ചെയ്യുന്ന ഈ കളിയുടെ പേര് മൃദുഹിന്ദുത്വം എന്നാണെന്ന് പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. കേരള വനിതാ കമ്മീഷനടക്കം കേരളത്തില്‍ മുസ്‌ലിംഭീതി വളർത്തിക്കൊണ്ടിരിക്കുന്നു എന്ന സത്യം വിളിച്ചു പറയാന്‍ തനിക്ക് യാതൊരു ഭയവുമില്ലെന്നും അവര്‍ കുറിച്ചു.

മുസ്ലീങ്ങൾക്ക് നേരെ മാത്രം ഉയരുന്ന നിങ്ങളുടെ ഈ നിയമവടിയുണ്ടല്ലോ അതിന്‍റെ മുഖം വളരെ വികൃതമാണ് സഖാവ് ജോസഫൈൻ ..... ഞാനൊരു പരാതി നിങ്ങള്‍ക്ക് മുന്നിലെത്തിച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു ...കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാല്‍സംഗം ചെയ്യണമെന്ന്‌ രാധാകൃഷ്ണപിള്ള എന്ന സംഘി നടത്തിയ ആഹ്വാനം .... സ്വമേധയാ കേസെടുത്തില്ല പോട്ടെ പരാതി തന്നു മാസങ്ങൾ കഴിഞ്ഞില്ലേ ഒരു പ്രാഥമിക നടപടിയെങ്കിലും നിങ്ങള്‍ സ്വീകരിച്ചോ .....? - പോസ്റ്റ് തുടരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News