എസ്എസ്എൽസി പരീക്ഷ നാളെ മുതൽ
സുതാര്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക സ്ക്വാഡുകൾ പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. മുൻ വർഷത്തേക്കാൾ നേരത്തെ ഇത്തവണ പരീക്ഷഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ്
എസ്എസ്എൽസി പരീക്ഷക്ക് നാളെ തുടക്കം. 2,935കേന്ദ്രങ്ങളിലായി 4.41ലക്ഷം പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷക്കുളള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2,16,539പെൺകുട്ടികളും 2,21,564ആൺകുട്ടികളുമായി മൊത്തം 4,41,103വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്ന സ്കൂൾ. 2422പേർ.
ഏറെ പ്രത്യേകതകളും ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷക്കുണ്ട്. എല്ലാ വിഷയങ്ങൾക്കും 25%കൂടുതൽ ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാവും. ഉത്തരം അറിയില്ലെങ്കിൽ മറ്റൊരു ചോദ്യം പരിഗണിക്കാനുളള അവസരം വിദ്യാർത്ഥികൾക്കുണ്ടാകും.
9കേന്ദ്രങ്ങളിലായി 789പേർ ലക്ഷദ്വീപിലും 550പേർ യുഎഇയിലും പരീക്ഷ എഴുതും. എസ്ഇആർടി തയ്യാറാക്കിയ 8സെറ്റ് ചോദ്യപേപ്പറുകളാണ് പരീക്ഷക്കായി തയ്യാറാക്കിയിട്ടുളളത്. സുതാര്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക സ്ക്വാഡുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. മുൻ വർഷത്തേക്കാൾ നേരത്തെ ഇത്തവണ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.