തിങ്കളാഴ്ച ഉച്ചവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം

Update: 2018-06-05 01:32 GMT
Editor : Subin
തിങ്കളാഴ്ച ഉച്ചവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം
Advertising

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം ഇരുപത്തിയാറാം തിയതി രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അടച്ചിടും. പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രണങ്ങളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുമാണ് പമ്പുകള്‍ അടച്ച് പ്രതിഷേധിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. പണമിടപാടുകള്‍ ഏറെ നടക്കുന്ന സ്ഥലമായതിനാല്‍ പമ്പുകള്‍ കൊള്ളയടിക്കുന്നത് പതിവാകുകയാണ്. പമ്പുകളിലെ തൊഴിലാളികള്‍ക്ക് നേരെയും ആക്രമണം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് ഇവരുടെ പ്രധാന ആരോപണം.

പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പമ്പുകള്‍ അടച്ച് പ്രതിഷേധിക്കാനാണ് പമ്പ് ഉടമകളുടെ തീരുമാനം. ഡീലമാര്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ഓയില്‍ കമ്പനികള്‍ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തില്‍ പമ്പുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News