പത്തുരൂപയ്ക്ക് ഒരുകുപ്പിവെള്ളവുമായി ജയില്‍വകുപ്പ്

Update: 2018-06-05 00:59 GMT
പത്തുരൂപയ്ക്ക് ഒരുകുപ്പിവെള്ളവുമായി ജയില്‍വകുപ്പ്
Advertising

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്‍ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉത്പന്നമായ ക്വില്ലി അക്വാ എന്ന കുപ്പിവെളളമാണ്...

ഒരുവിഭാഗം വ്യാപാരികളും കുത്തക കുടിവെളള കമ്പനികളും ചേര്‍ന്ന് കുപ്പിവെളളത്തിന്റെ മറവില്‍ ലാഭക്കൊയ്ത്ത് തുടരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലക്ക് കുടിവെളളം ലഭ്യമാക്കി മാതൃകയാവുകയാണ് ജയില്‍വകുപ്പ്. സംസ്ഥാനത്തെ ജയിലുകളോട് ചേര്‍ന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കുടിവെളളത്തിന് ഈടാക്കുന്നത് വെറും പത്ത് രൂപ മാത്രമാണ്.

Full View

കുപ്പിവെളളത്തിന്റെ വില 12 രൂപയായി കുറക്കുന്നത് സംബന്ധിച്ച് കുപ്പിവെളള നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതിനും ഏറെ മുന്‍പെ അത് നടപ്പിലാക്കിയത് സംസ്ഥാന ജയില്‍വകുപ്പാണ്. 12 രൂപക്കല്ല, വെറും പത്ത് രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെളളം ജയില്‍വകുപ്പ് അവരുടെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്‍ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉത്പന്നമായ ക്വില്ലി അക്വാ എന്ന കുപ്പിവെളളമാണ് കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലും എറണാകുളം, കോഴിക്കോട് ജില്ലാ ജയിലിലും ചീമേനി തുറന്ന ജയിലിലുമുളള ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്ത് വരുന്നത്. ഏഴ് രൂപ 29 പൈസക്കാണ് ഒരു ലിറ്റര്‍ വെളളം കമ്പനി ജയില്‍വകുപ്പിന് നല്‍കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ അ‍ഞ്ച് വിപണന കേന്ദ്രങ്ങള്‍ വഴി ദിനംപ്രതി എഴുന്നൂറ് ലിറ്റര്‍ കുടിവെളളം വിറ്റ് പോവുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ കുടിവെളളം ലഭ്യമാകുന്നതിന് മുമ്പ് സ്വകാര്യ കമ്പനികളുടെ കുപ്പിവെളളവും 10രൂപക്ക് തന്നെയായിരുന്നു ജയില്‍വകുപ്പ് വില്‍പ്പന നടത്തിയിരുന്നത്.

Tags:    

Similar News