കോണ്‍ഗ്രസ്സിനൊപ്പം നില്ക്കുന്നവരെ അടുപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് പ്രകാശ് കാരാട്ട്

Update: 2018-06-05 01:14 GMT
കോണ്‍ഗ്രസ്സിനൊപ്പം നില്ക്കുന്നവരെ അടുപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന്  പ്രകാശ് കാരാട്ട്
കോണ്‍ഗ്രസ്സിനൊപ്പം നില്ക്കുന്നവരെ അടുപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് പ്രകാശ് കാരാട്ട്
AddThis Website Tools
Advertising

ഭരണഘടന തകര്‍ക്കാനുള്ള നീക്കം നടത്തുന്ന ബിജെപി സര്‍ക്കാരിനെതിരെ മതേതരകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടണമെന്നും കാരാട്ട്

കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബഹുജനപ്രക്ഷോഭത്തില്‍ കൂടി മാത്രമേ ഇത് സാധിക്കൂ. ഭരണഘടന തകര്‍ക്കാനുള്ള നീക്കം നടത്തുന്ന ബിജെപി സര്‍ക്കാരിനെതിരെ മതേതരകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടണം. ഒഞ്ചിയം രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.

Full View

കോണ്‍ഗ്രസ്സുമായി രാഷ്ട്രീയസഖ്യത്തിനില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച പ്രകാശ് കാരാട്ട് കോണ്‍ഗ്രസ്സിനൊപ്പം നില്ക്കുന്നവരെ അടുപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഭരണഘടന തകര്‍ത്ത് ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാനാണ് ബിജെപി സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും കാരാട്ട് പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം ആര്‍എസ്എസുകാരെ തിരുകി കയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. നവ ഉദാര വൽക്കരണം, ഹിന്ദുത്വ അജണ്ട, ഏകാധിപത്യം എന്നിവക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇടത് പക്ഷ ബദലായി ഭരണഘടന തകർക്കാനുള്ള നീക്കമാണ്ബി ജെ പി സർക്കാർ നടത്തുന്നത്. ഇതിലൂടെ ഹിന്ദു രാഷ്ട്രം നിർമ്മിക്കാനുള്ള ശ്രമം നടത്തുകയാണെന്നും കാരാട്ട് പറഞ്ഞു. സിപിഎമ്മും സിപിഐയും ഒന്നിച്ചാണ് ഒഞ്ചിയം രക്തസാക്ഷി ദിനം ആചരിച്ചത്. മന്ത്രി ടി പി രാമകൃഷ്ണൻ, പി മോഹനൻ, സി പി ഐ നേതാക്കളായ സത്യൻ മൊകേരി, ടി വി ബാലൻ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News