കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ സത്യപ്രതിജ്ഞ ചെയ്യും
മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ ഏറ്റെടുക്കും.
മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ ഏറ്റെടുക്കും. ഗവര്‍ണറായി നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹിയില്‍ നിന്ന് കുമ്മനം ഇന്ന് വൈകിട്ട് മിസോറാമിലേക്ക് തിരിക്കും.
ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ഇന്നലെ രാത്രി തന്നെ കുമ്മനം രാജശേഖരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം, എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനം നിരസിക്കില്ല എന്നാണ് സംഘടനാകാര്യ ചുതലയുള്ള സെക്രട്ടറി രാംലാലുമായി നടത്തിയ ചര്‍ച്ചയില്‍ കുമ്മനം അറിയിച്ച നിലപാട്.
എന്നാല്‍ രാഷ്ട്രപതി ഒപ്പ് വെച്ച് ഉത്തരവിറക്കിയ തീരുമാനം ഇനി മാറ്റിമറിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ദേശീയ നേതൃത്വം മറുപടി നല്‍കി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിന് നില്‍ക്കാതെ നാളെ തന്നെ ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഡല്‍ഹിയിലാണ് കുമ്മനമുള്ളത്. വൈകീട്ടോടെ മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്ക് തിരിക്കും. മിസോറാമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിർഭയ് ശർമ ഇന്നാണ് സ്ഥാനം ഒഴിയുക.