എ ഐ സി സി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി ചുമതലയേറ്റു
Update: 2018-06-13 04:56 GMT
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് ഉമ്മന് ചാണ്ടി ചുമതലയേറ്റത്
എ ഐ സി സി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി ചുമതലയേറ്റു. എ ഐ സി സി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്ര മന്ത്രി ജയറാം രമേഷ്, കെ സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ആന്ധ്രാപ്രദേശിന്റെ ചുമതല കൂടി ഉമ്മൻ ചാണ്ടി ഔദ്യോഗികമായി ഏറ്റെടുത്തു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് ഉമ്മന് ചാണ്ടി ചുമതലയേറ്റത്.