രാജ്യസഭാ സീറ്റ് വിവാദം; കോണ്‍ഗ്രസിലെ കലാപത്തെ കുറ്റപ്പെടുത്തി ലീഗ് മുഖപത്രം

Update: 2018-06-15 08:13 GMT
Editor : Jaisy
രാജ്യസഭാ സീറ്റ് വിവാദം; കോണ്‍ഗ്രസിലെ കലാപത്തെ കുറ്റപ്പെടുത്തി ലീഗ് മുഖപത്രം
Advertising

മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികളും രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതിന് എതിരെ കോണ്‍ഗ്രസിലെ കലാപത്തെ നിശിതമായി വിമര്‍ശിച്ച് ലീഗ് മുഖപത്രമായ ചന്ദ്രിക. നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ക്ക് വരും കാലത്ത് തിരിത്തേണ്ടി വരുമെന്ന് മുഖപ്രസംഗത്തിലൂടെ മുന്നറിയിപ്പ് നല്‍കി. മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികളും ത്യാഗം ചെയ്തത് പലരും സൌകര്യപൂര്‍വ്വം വിസ്മരിക്കുകയാണെന്നും ലീഗ് മുഖപത്രം കുറ്റപ്പെടുത്തി.

Full View

കെ എം മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതിന് എതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും അണികളുടെ രോഷ പ്രകടനവുമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടിയാണ് ലീഗ് ഇത്തരം നിലപാടെടുത്തതെന്ന വിശീകരണം ചന്ദ്രികയിലൂടെ നല്‍കിയത്. ഒപ്പം കലാപകൊടി ഉയര്‍ത്തിയവര്‍ക്ക് മറുപടി പറയുകയും ചെയ്യുന്നു. ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തെ കുറിച്ച് വാചാലമായ ശേഷം യുപിഎ ദേശീയ തലത്തില്‍ തുറന്നുവെച്ച വാതായനങ്ങളുടെ ചുവട് പിടിച്ച് കേരളത്തിലും മുന്നണിയുടെ അടിത്തറ വികസിപ്പിക്കാന്‍ കോണ്‍ഗ്രസും മുസ് ലീം ലീഗിന്റെയും നേതൃത്വം തയായറായതെന്ന വാദമാണ് ചന്ദ്രിക മുന്നോട്ട് വെയ്ക്കുന്നത്.

കേരളത്തില്‍ ഒരേ സമയം സിപിഎമ്മിനേയും ബിജെപിയേയും നേരിടേണ്ട സങ്കീര്‍ണമായ സാഹചര്യം നിലനില്‍ക്കുന്നു. ഇവരെ നേരിടാന്‍ കേവലം ആള്‍ക്കൂട്ടത്തിന്റെ ആവേശം മതിയാകില്ല. അതിനാലാണ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന തീരുമാനം എടുത്തത്. കെ എം മാണി വന്നതോടെ മതേതര വോട്ടു കള്‍ ഭിന്നിക്കുന്നത് തടയാനാവും. വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് പറയുന്ന ചന്ദ്രിക മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികളും ത്യാഗം ചെയ്തിട്ടുള്ളതായി കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു. കൊല്ലം ലോക്സഭാ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എംപി വീരേന്ദ്രകുമാറിന് പ്രായശ്ചിത്തമായി രാജ്യസഭാ സീറ്റ് നല്‍കിയതും ഓര്‍ക്കണമെന്നും വിമര്‍ശകരെ ലീഗ് ഓര്‍മ്മിപ്പിക്കുന്നു. കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമാക്കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയിലുള്ള അതൃപ്തി ലീഗ് യുഡിഎഫ് യോഗത്തിലും ഉയര്‍ത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News