നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്‍ പാസാക്കി
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ കീറിയെറിഞ്ഞ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.പ്രതിപക്ഷം ഏതോ മോഹവലയത്തിലെന്ന് മുഖ്യമന്ത്രി...
പ്രതിപക്ഷ പ്രതിഷേധത്തിനിടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ തണ്ണീര്‍ത്തട സംഹാര നിയമഭേദഗതിയാണ് പാസാക്കിയതെന്ന് പറഞ്ഞ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞ് സഭയില്‍ നിന്നിറങ്ങിപ്പോയി.
പുതിയ ഭേദഗതി മൂലം ഒരിഞ്ചു നെല്‍വയല്‍ പോലും നികത്തപ്പെടില്ലെന്നു റവന്യുമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷം ഏതോ മോഹവലയത്തിലാണെന്ന് മുഖ്യമന്ത്രിയും പരിഹസിച്ചു. പൊതുആവശ്യത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്കും വന്‍തോതില്‍ ഭൂമി നികത്തും. പ്രാദേശിക സമിതികളുടെ അധികാരം ഇല്ലാതാക്കി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നിയമസഭയുടെ കറുത്ത ദിനമാണെന്ന് ഇതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതികള്‍ക്കുള്ള കാലതാമസം ഒഴിവാക്കണയാണ് പ്രാദേശിക സമിതികള്‍ക്ക് പകരം സംസ്ഥാന സമിതികള്‍ക്ക് അധികാരം നല്‍കിയത് എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമേ ഇളവനുവദിക്കൂവെന്നും. ഒരിഞ്ചു പോലും നെല്‍വയല്‍ നികത്തപ്പെടില്ലെന്നും മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി.
സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ മനസിലാക്കാത്ത പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബില്ലിലെ പല വകുപ്പുകളും ഹൈക്കോടതി സ്‌റ്റേ ചെയ്തത് ആണെന്ന് വിടി ബല്‍റാമും ഭേദഗതി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് വിഡി സതീശനും ക്രമപ്രശ്‌നം ഉയര്‍ത്തിയെങ്കിലും രണ്ടും സ്പീക്കര്‍ തള്ളി. സിപിഐ യുടെ പത്ത് അംഗങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ചെങ്കിലും ആരും അതില്‍ ഉറച്ചു നിന്നില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കൊണ്ടു വന്ന വി.എസ് അച്യുതാനന്ദന്റെ അസാന്നിധ്യത്തിലാണ് ഭേദഗതി പാസാക്കിയത്.