പ്രതിസന്ധിയില്‍ തളരാതെ ഗ്ലാസ്പെയിന്റിങില്‍ വിസ്മയം തീര്‍ത്ത് ശെല്‍വന്‍

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിട്ടും ഗ്ലാസ് പെയിന്റിങിലൂടെ വരുമാനം കണ്ടെത്തുകയാണ് ശെല്‍വന്‍.

Update: 2018-07-03 02:12 GMT
Advertising

ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയും ആത്മവിശ്വാസവും കൈവിടാത്തവര്‍ നമുക്കിടയിലുണ്ട്. പാലക്കാട് ചിറ്റൂരിലെ ശെല്‍വന്‍ അതിനുദാഹരണമാണ്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിട്ടും ഗ്ലാസ് പെയിന്റിങിലൂടെ വരുമാനം കണ്ടെത്തുകയാണ് ശെല്‍വന്‍.

അളന്നുമുറിച്ച ചില്ലുകളില്‍ ശെല്‍വന്‍ പ്രതീക്ഷയുടെ ചിത്രങ്ങള്‍ തീര്‍ക്കുകയാണ്. ഓരോ വരയിലും വേണം അധ്വാനവും ക്ഷമയും. കണ്ണൊന്നു തെറ്റിയാല്‍ നിറങ്ങള്‍ ഗ്ലാസില്‍ പടരും. നിറങ്ങള്‍ പടരാതെ ചിത്രം ഉണക്കിയെടുത്ത് ഫ്രെയിം ചെയ്ത് വെക്കും. പിന്നെ നേരെ ആവശ്യക്കാരിലേക്ക്.

13 വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്നുണ്ടായ വീഴ്ചയിലാണ് ശെല്‍വന്‍ കിടപ്പിലാവുന്നത്. വരുമാനം നിലച്ചതോടെ അ‍ഞ്ച് വര്‍ഷം മുന്‍പ് ഗ്ലാസ് പെയിന്റിങ് തുടങ്ങി. ചിത്രം വരയ്ക്കുന്നതിനുള്ള പിന്തുണയുമായി ഇലപ്പുള്ളിയിലെ സ്നേഹതീരം പാലിയേറ്റീവ് കെയര്‍ രംഗത്തുണ്ട്. ഗ്ലാസ്പെയിന്റിങ്ങിനൊപ്പം പേപ്പര്‍ പേന നിര്‍മാണത്തിലും സജീവമാണ് ശെല്‍വന്‍.

Tags:    

Similar News