50 വര്‍ഷത്തിനിടെ ഉരുള്‍പ്പൊട്ടിയത് 5 തവണ ; എന്നിട്ടും വണ്ടണിക്കോട്ടയിലെ മല മുകളില്‍ പിടിമുറുക്കി ക്വാറി മാഫിയ

ക്വാറി തുടങ്ങാന്‍ ലൈസന്‍സിനായി പുനലൂര്‍ സ്വദേശി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷക്ക് ജനവാസമില്ലെന്നും മറ്റ് പാരിസ്ഥിതിക പ്രശ്നമില്ലെന്നുമാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്

Update: 2018-07-08 05:53 GMT
Advertising

പത്തനംതിട്ട കലഞ്ഞൂരില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന വണ്ടണിക്കോട്ടയില്‍ പാറഖനനത്തിന് അണിയറ നീക്കം. പാറഖനനത്തിന് അനുകൂലമെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയ പ്രദേശത്ത് സര്‍വേ നടപടികളും പൂര്‍ത്തിയായി. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 5 ഉരുള്‍പൊട്ടലുണ്ടായ മല മുകളിലാണ് ക്വാറി മാഫിയ പിടിമുറുക്കുന്നത്.

കലഞ്ഞൂരിലെ 11 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വണ്ടണിക്കോട്ടയിലാണ് ക്വാറി തുടങ്ങാന്‍ ലൈസന്‍സിനായി പുനലൂര്‍ സ്വദേശി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ജനവാസമില്ലെന്നും മറ്റ് പാരിസ്ഥിതിക പ്രശ്നമില്ലെന്നുമാണ് കലഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 5 തവണ ഉരുള്‍പൊട്ടി. കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചു. അടിവാരത്തിലുള്ളവര്‍ വീടൊഴിഞ്ഞ് പോയി. നിരവധി ഉറവകളുള്ള ഈ മലയാണ് നാടിന്റെ കുടിവെള്ള ശ്രോതസ്സ്

Full View

സര്‍വേ നടന്നെങ്കിലും ലൈസന്‍സ് നല്‍കില്ലെന്നാണ് പ‍ഞ്ചായത്തിന്റെ വിശദീകരണം. വണ്ടണിക്കോട്ടയുടെ ഒരു ഭാഗം വനാതിര്‍ത്തിയിലെ നിരപ്പാണെങ്കില്‍ മറുവശം ചെങ്കുത്തായതാണ്.

Tags:    

Similar News