അക്രമികളേ... ജാഗ്രതൈ, വളയിട്ട കൈയില്‍ തൊട്ടാല്‍ ഇനി ഷോക്കടിക്കും....
അക്രമിക്കാൻ വരുന്ന വരെ ചവിട്ടി ഒതുക്കാൻ കഴിയുന്ന ഷൂസ്, അപകടവിവരമറിയിക്കാനായി വള, ചിപ്പ് ഘടിപ്പിച്ച വാച്ച് തുടങ്ങിയവയാണ് പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷക്കായി ഇവര്‍ നിര്‍മിച്ചത്
അക്രമിക്കാൻ വരുന്ന വരെ ചവിട്ടി ഒതുക്കാൻ കഴിയുന്ന ഷൂസും അപകടവിവരമറിയിക്കാനായി വളയും നിര്‍മിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ എങ്ങനെ ചെറുക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു കണ്ടുപിടുത്തം.
കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളാണ് കണ്ടുപിടുത്തതിന് പിന്നില്‍. അക്രമിക്കാൻ വരുന്ന വരെ ചവിട്ടി ഒതുക്കാൻ കഴിയുന്ന ഷൂസ്, അപകടവിവരമറിയിക്കാനായി വള, ചിപ്പ് ഘടിപ്പിച്ച വാച്ച് തുടങ്ങിയവയാണ് പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷക്കായി ഇവര്‍ നിര്‍മിച്ചത്. ഷൂസിലെ ബട്ടൻ അമർത്തിയ ശേഷം ചവിട്ടിയാൽ ഷൂസിൽ നിന്ന് ശക്തമായ വൈദ്യുത പ്രവാഹമുണ്ടാകും. അക്രമിക്ക് ബോധക്ഷയം വരെ ഉണ്ടാക്കാനാകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
വളയിലോ വാച്ചിലോ ധരിച്ചിരിക്കുന്ന ജി.പി.എസ് പ്രോഗ്രാം ചെയ്ത ചിപ്പ് ഉപയോഗിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് അപകടസന്ദേശം നല്‍കാനാകും. ഈ രണ്ട് ഉപകരണങ്ങളും ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ഉപയാഗിക്കാമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.